തമിഴ്നാട്ടില്‍ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
Monday, May 5, 2025 2:00 AM IST
ചെന്നൈ: തമിഴ്നാട് ആനമലൈ ട്രക്കിംഗിനിടെ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സല്‍(26) ആണ് മരിച്ചത്.
ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പില്‍ വച്ചാണ് കുഴഞ്ഞുവീണത്. വനം വകുപ്പിന്റെ ആംബുലന്‍സില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആനമലൈ പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു മരണം. സുഹൃത്തിനൊപ്പമാണ് അജ്സല്‍ ട്രക്കിംഗിനെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനോട് ട്രക്കിംഗ് നിര്‍ത്താന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടും ഇവര്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം.