മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Monday, May 5, 2025 3:11 AM IST
കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് കിട്ടിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന് ജോസഫിന്റെ മകന് അമല്‍ കെ. ജോമോനായി(19) തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. ഇരുവരും ഭരണങ്ങാനത്തെ ജര്‍മ്മന്‍ ഭാഷാ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. പഠിക്കുന്ന സ്ഥാപനത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ ഇടയ്ക്ക് കടവില്‍ കുളിക്കാനിറങ്ങുമായിരുന്നു.
വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവിലാണ് കുളിക്കാനിറങ്ങിയത്.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മീനച്ചിലാറ്റില്‍ ഒഴുക്ക് ശക്തിപ്പെട്ടിരുന്നു. മൂന്നു വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ ഡെവിന് എന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടു.