മ​നാ​മ: ബ​ഹ്റൈ​നി​ൽ​മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര കോ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (62) ആ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

ഇ​രു​പ​ത് വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​യാ​ണ്. സ​ഹ്‌​ല ബു​ക്‌​വ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.