ചൈനയിൽ രണ്ട് ബോട്ടുകൾ മറിഞ്ഞു; മൂന്ന് പേർ മരിച്ചു
Monday, May 5, 2025 6:02 AM IST
ബെയ്ജിംഗ്: ചൈനയിൽ രണ്ട് ബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 60 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗയ്ഷോ പ്രവിശ്യയിലെ ക്വാൻസി നഗരത്തിന് സമീപത്തെ നദിയിലാണ് ബോട്ടുകൾ മറിഞ്ഞത്. 80 ഓളം പേരാണ് ഇരു ബോട്ടുകളിലുമായി ഉണ്ടായിരുന്നത്. 14 പേരെ കാണാതായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
കാണാതായവർക്കായുള്ള തെരച്ചിൽ തുടരുമെന്നും ആശുപത്രിയിലുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.