അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യ
Monday, May 5, 2025 7:49 AM IST
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. ജമ്മുകാഷ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിലെ പോസ്റ്റുകളിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. തുടർച്ചയായ 11-ാം ദിനമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ഇന്ത്യ തിരിച്ചടിച്ചു.
അതേസമയം, ഇന്ത്യ-പാക് വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും. ഇന്ത്യയുടെ ആക്രമണാത്മക നടപടികൾ, പ്രകോപനങ്ങൾ, പ്രകോപനപരമായ പ്രസ്താവനകൾ എന്നിവയെക്കുറിച്ച് ലോക സുരക്ഷാ ഏജൻസിയെ അറിയിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് കൗൺസിൽ യോഗം ചേരുന്നത്.