ആശമാരുടെ രാപ്പകല്‍ സമരയാത്ര ഇന്നു മുതല്‍
Monday, May 5, 2025 8:29 AM IST
തിരുവനന്തപുരം: സമരം തുടരുന്ന സംസ്ഥാനത്തെ ആശാപ്രവർത്തകരുടെ രാപ്പകല്‍ സമരയാത്ര ഇന്നു രാവിലെ 10ന് കാസര്‍ഗോട്ടു നിന്ന് ആരംഭിക്കും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന്റെ അടുത്തഘട്ടമായാണ് 45 ദിവസം നീണ്ടു നില്ക്കുന്ന സമരയാത്ര സംഘടിപ്പിക്കുന്നത്.
ഇന്നു കാസര്‍ഗോഡ് ടൗണില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നൂറുകണക്കിന് ആശാമാരും സാമൂഹ്യസാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. സമരയാത്രയുടെ കൂടെ കലാസംഘവും അണിചേരും.
ഇന്നു ബദിയടുക്ക, കുറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് കാഞ്ഞങ്ങാട് സമാപിക്കും. ചൊവ്വാഴ്ച സമരയാത്ര 9.30ന് പരപ്പയില്‍ നിന്നാരംഭിച്ച് തൃക്കരിപ്പൂരില്‍ സമാപിക്കും.