ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
Monday, May 5, 2025 10:31 AM IST
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടത്ത് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്.
പട്രോളിംഗിനിടെ പോലീസ് ജീപ്പ് കണ്ട ഇയാൾ പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി.
തുടർന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗർ കണ്ടെത്തിയത്. ഇയാളിൽനിന്നും വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.