ശ്രീ​ന​ഗ​ർ: തു​ർ​ക്കി നാ​വി​ക ക​പ്പ​ൽ പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി. ടി​സി​ജി ബു​യു​ക്ക​ഡ​യാ​ണ് പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​ത്. സൗ​ഹാ​ർ​ദ്ദ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​സ്താ​വ​ന.

പ​ര​സ്പ​ര ധാ​ര​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​രു നാ​വി​ക​സേ​ന​ക​ളും ത​മ്മി​ലു​ള്ള സ​മു​ദ്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ‌‌

പാ​ക്കി​സ്ഥാ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തു​ർ​ക്കി രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണിതെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.