മകനുമായി തർക്കം; അച്ഛനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച് മൂന്നംഗസംഘം
Monday, May 5, 2025 11:19 AM IST
തിരുവനന്തപുരം: മകനുമായുള്ള തർക്കത്തിൽ അച്ഛനെ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച മൂന്നംഗസംഘം അറസ്റ്റിൽ. മുട്ടത്തറ പൂന്തുറ ആറ്റിൻപുറം സ്വദേശികളായ സുനിൽ (25), ബ്രിജിൻ (29), വർഗീസ് (27) എന്നിവരാണ് പിടിയിലായത്.
പൂന്തുറ ആറ്റിൻപുറം സ്വദേശിയായ മരിയാ ദാസിനാണ് കുത്തേറ്റത്. മകനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്നുപേരും ചേർന്ന് തടഞ്ഞ് നിർത്തി മരിയ ദാസനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
വയറ്റിൽ ആഴത്തിൽ കുത്തേറ്റ മരിയാ ദാസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രണമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.