മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെടുത്തു
Monday, May 5, 2025 12:50 PM IST
പാലാ: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെടുത്തു. അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ അമല്‍ കെ. ജോമോന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. മുണ്ടക്കയം പാലൂര്‍ക്കാവ് പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന് ആല്ബിന് ജോസഫി(21)ന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.
അമലിന്റെ മൃതദേഹം കളരിയാമ്മാക്കല് ചെക്ക് ഡാമില്‍നിന്നാണ് കണ്ടെത്തിയത്. വിദ്യാര്‍ഥികളെ കാണാതായ മീനച്ചിലാറ്റിലെ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ താഴെ ഭരണങ്ങാനം ക്ഷേത്രക്കടവില്‍ നിന്നാണ് ആല്‍ബിന്റെ മൃതദേഹം കണ്ടെടുത്തത്.
ഈരാറ്റുപേട്ടയില്‍നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, നന്മക്കൂട്ടം സംഘാംഗങ്ങളാണു തെരച്ചില്‍ നടത്തി വെള്ളത്തിനടിയില്‍നിന്ന് ആല്‍ബിന്റെ മൃതദേഹം മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചത്.