ദു​ബാ​യ്: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ പു​തി​യ റാ​ങ്കിം​ഗു​ക​ൾ പു​റ​ത്തു​വി​ട്ട് ഐ​സി​സി. ഏ​ക​ദി​ന, ടി20, ​ടെ​സ്റ്റ് ഫോ​ർ​മാ​റ്റു​ക​ളി​ലെ റാ​ങ്കിം​ഗ് പു​റ​ത്തു​വി​ട്ടു.

വൈ​റ്റ് ബോ​ൾ ഫോ​ർ​മാ​റ്റു​ക​ളാ​യ ഏ​ക​ദി​ന​ത്തി​ലും ടി20​യി​ലും ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ഈ ​വ​ർ​ഷം ന​ട​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ കീ​രി​ടം സ്വ​ന്ത​മാ​ക്കാ​നാ​യ​താ​ണ് ഇ​ന്ത്യ​യ്ക്ക് ഏ​ക​ദി​ന​ത്തി​ൽ‌ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യ​ട​ക്കം നേ​ടാ​ൻ സാ​ധി​ച്ച​താ​ണ് ടി20 ​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത്. എ​ന്നാ​ൽ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.

ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​യ്ക്ക് പി​ന്നി​ലാ​ണ് ഇ​ന്ത്യ ഇ​പ്പോ​ൾ. തു​ട​ർ​ച്ച​യാ​യ ര​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളി​ലെ തോ​ൽ​വി​യാ​ണ് ഇ​തി​ന് കാ​ര​ണം. ന്യൂ​സി​ലാ​ൻ​ഡി​നോ​ട് സ്വ​ന്തം നാ​ട്ടി​ൽ നേ​രി​ട്ട 3-0 ന്‍റെ വൈ​റ്റ് വാ​ഷും, പി​ന്നാ​ലെ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ 3-1 ന്‍റെ തോ​ൽ​വി​യും, 2017 ന് ​ശേ​ഷം ആ​ദ്യ​മാ​യി ബോ​ർ​ഡ​ർ-​ഗ​വാ​സ്‌​ക​ർ ട്രോ​ഫി ന​ഷ്ട​പ്പെ​ട്ട​തും ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി.