കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ബി.രാജഗോപാൽ ബിജെപിയിൽ ചേർന്നു
Tuesday, May 6, 2025 5:53 AM IST
കൊട്ടാരക്കര: ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് അദ്ദേഹം ബിജെപിയിൽ എത്തുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിലായിരുന്നു സ്വീകരണം.
രാജഗോപാലിനൊപ്പം തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി കെ.സുകുമാരൻ എന്നിവരും ബിജെപിയിൽ ചേർന്നു.