മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ ശിപാർശകൾ നടപ്പാക്കണം; സുപ്രീംകോടതി
Tuesday, May 6, 2025 4:51 PM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനോടും തമിഴ്നാടിനോടും ചോദ്യങ്ങളുമായി സുപ്രീംകോടതി. ഡാമിലെ അറ്റകുറ്റപ്പണി അടക്കമുള്ള വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ ശിപാർശകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി ചോദിച്ചു.
മേൽനോട്ടസമിതിയുടെ ശിപാർശകൾ ഇരു സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് പുതിയ മേൽനോട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശിപാർശകൾ നടപ്പാക്കാൻ കേരളവും തമിഴ്നാടും തയാറാവണമെന്നും സമിതി രൂപീകരിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞിരുന്നു.
ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗങ്ങളാണ് സമിതിയിൽ ഉണ്ടായിരുന്നത്. എന്നാൽ സമിതിയുടെ യോഗത്തിന് ശേഷവും നിർദേശങ്ങൾ ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.