ആസാമിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ
Wednesday, May 7, 2025 12:50 AM IST
ദിസ്പുർ: ആസാമിലേക്ക് നുഴഞ്ഞുകയറിയ അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ സുരക്ഷാസേന പിടികൂടി. ആസാമിലെ സൗത്ത് സൽമാര ജില്ലയിലാണ് ഇവർ നുഴഞ്ഞുകയറിയത്.
ചോദ്യം ചെയ്യലിന് ശേഷം ഇവരെ തിരിച്ചയച്ചു. അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമാക്കാൻ ആസാം പോലീസ് എപ്പോഴും ജാഗ്രത പാലിക്കുന്നുണ്ടെന്ന് ആസാം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ പറഞ്ഞു.