ബ​ലൂ​ചി​സ്ഥാ​ന്‍: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ല്‍ സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പാ​ക് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്താ​ന്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി (ബി​എ​ല്‍​എ) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ത​ട​വു​കാ​രു​മാ​യി പോ​യ വാ​ഹ​നം അ​ക്ര​മി​ക​ള്‍ ത​ട​ഞ്ഞാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വാ​ഹ​ന​ത്തി​ല്‍ നാ​ല്‍​പ​തോ​ളം ത​ട​വു​കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം മോ​ചി​പ്പി​ച്ച ശേ​ഷം ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ​ട്ടാ​ള​ക്കാ​രെ ബ​ലൂ​ച് പോ​രാ​ളി​ക​ള്‍ ബ​ന്ദി​ക​ളാ​ക്കി. അ​തി​നു​ശേ​ഷ​മാ​ണ് ഇ​വ​ര്‍ സൈ​നി​ക​വാ​ഹ​നം ബോം​ബു​വെ​ച്ച് ത​ക​ര്‍​ത്ത​ത്. ഏ​ഴു​പ​ട്ടാ​ള​ക്കാ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യും പാ​ക് സൈ​ന്യം അ​റി​യി​ച്ചു.

‌ഏ​പ്രി​ല്‍ 15-ന് ​പോ​ലീ​സ് ട്ര​ക്കി​ന് നേ​രെ ബി​എ​ല്‍​എ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 19 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ക് സൈ​ന്യ​ത്തി​ന് ഏ​റെ ത​ല​വേ​ദ​ന ഉ​ണ്ടാ​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ബി​എ​ല്‍​എ. പാ​ക്കി​സ്ഥാ​ന്‍റെ തെ​ക്കു-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ്ര​വി​ശ്യ​യാ​ണ് ബ​ലൂ​ചി​സ്ഥാ​ന്‍.

ബ​ലൂ​ചി​സ്ഥാ​നെ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും വേ​ര്‍​പെ​ടു​ത്തി പ്ര​ത്യേ​ക രാ​ജ്യ​മാ​ക്ക​ണം എ​ന്ന് വാ​ദി​ക്കു​ന്ന സാ​യു​ധ സം​ഘ​ട​ന​യാ​ണ് ബി​എ​ല്‍​എ.