"എല്ലാം പെട്ടന്ന് അവസാനിക്കട്ടെ': പ്രതികരണവുമായി ഡോണൾഡ് ട്രംപ്
Wednesday, May 7, 2025 4:43 AM IST
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തെങ്കിലും സംഭവിക്കാൻ പോകുന്നുവെന്ന് ആളുകൾക്ക് അറിയാമായിരുന്നു. തിരിച്ചടി അറിഞ്ഞത് അൽപ്പസമയം മുൻപാണ്. എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പ്രതികരിച്ചു. പാക്കിസ്ഥാൻ വക്താവുമായും ട്രംപ് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, അമേരിക്ക, യുഎഇ, സൗദി, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സംസാരിച്ചു. സംയമനം പാലിക്കണമെന്ന് യുഎൻ പ്രതികരിച്ചു.