ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
Wednesday, May 7, 2025 12:54 PM IST
ന്യൂഡല്‍ഹി: ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. മേയ് 10ന് പുലര്‍ച്ചെ വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. ഈ കാലയളവില്‍ വിമാന ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു. ഓപ്പറേഷന് സിന്ദൂരിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തിയിൽ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിവിധ വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്.
കര,നാവിക,വ്യോമസേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.