ഇന്ത്യയുടെ തിരിച്ചടി; പാക്കിസ്ഥാനില്‍ 32 മരണമെന്ന് പാക് മാധ്യമങ്ങള്‍
Wednesday, May 7, 2025 1:21 PM IST
ഇസ്ലാമബാദ്: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 32 പേര് മരിച്ചെന്ന് പാക് മാധ്യമങ്ങള്‍. 45 പേര്‍ക്ക് പരിക്കേറ്റെന്നാണ് പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ പാക്കിസ്ഥാനില്‍ ആകെ മരിച്ചത് എട്ട് പേരാണെന്നും ഇവര്‍ സാധാരണക്കാരാണെന്നുമായിരുന്നു പാക് സേനയുടെ അവകാശവാദം. ഭീകരാരും മരിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
അതേസമയം ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.