ഓപ്പറേഷന് സിന്ദൂര്‍: ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി
Wednesday, May 7, 2025 4:39 PM IST
ധരംശാല: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഹിമാചൽ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദി മുംബൈയിലേക്ക് മാറ്റി. ഞായറാഴ്ച നടക്കേണ്ട മത്സരത്തിന്റെ വേദിയാണ് മാറ്റിയത്.
മുന്‍കരുതലെന്ന നിലയിലാണ് പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളം അടച്ചിട്ടതോടെയാണ് പഞ്ചാബ്-മുംബൈ മത്സരവേദി മുംബൈയിലേക്ക് മാറ്റിയത്.
മേയ് 11ന് നടക്കേണ്ട പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിടുന്നതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയുവെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റിയത്. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റമെന്നാണ് റിപ്പോര്‍ട്ട്.