ഐപിഎൽ: കോൽക്കത്തയ്ക്ക് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
Wednesday, May 7, 2025 7:14 PM IST
കോൽക്കത്ത: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 7.30 മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
ഒരു മാറ്റവുമായാണ് കോൽക്കത്ത കളത്തിലിറങ്ങുന്നത്. വെങ്കടേഷ് അയ്യർക്ക് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവണിലെത്തി. ഡിവോൺ കോൺവേയും ഉർവിൽ പട്ടേലും ചെന്നൈയുടെ പ്ലേയിംഗ് ഇലവണിലെത്തി.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിഗ് ഇലവൺ :റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മൊയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിഗ് ഇലവൺ : ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.