ഈഡനിൽ തിളങ്ങി രഹാനെയും റസലും മനീഷും; കോൽക്കത്തയ്ക്ക് മികച്ച സ്കോർ
Wednesday, May 7, 2025 9:17 PM IST
കോൽക്കത്ത: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കോൽക്കത്ത പടുത്തുയർത്തിയത്.
നായകൻ അജിൻക്യ രഹാനെയുടെയും ആന്ദ്രെ റസലിന്റെയും മനീഷ് പാണ്ഡെയുടെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ എടുത്തത്. 48 റൺസെടുത്ത രഹാനെയാണ് കോൽക്കത്തയുടെ ടോപ് സ്കോറർ.
റസൽ 38 റൺസെടുത്തപ്പോൾ മനീഷ് പാണ്ഡെ 36 റൺസെടുത്തു. ചെന്നൈയ്ക്ക് വേണ്ടി നൂർ അഹ്മദ് നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും അൻഷുൽ കാംപോജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.