തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല​യി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ​സം​ഘം ഹോ​ട്ട​ലി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ഇ​ന്ന് രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ൽ എ​ത്തി​യ യു​വ​തി​യും ര​ണ്ട് യു​വാ​ക്ക​ളും അ​ട​ങ്ങി​യ സം​ഘം ജീ​വ​ന​ക്കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​ക്ക് ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​താ​യി​രു​ന്നു പ്ര​കോ​പ​ന​ത്തി​ന്‍റെ കാ​ര​ണം. പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ക്കു​ക​യും ഹോ​ട്ട​ലി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ ക​ട​യു​ട​മ പോലീ​സി​ൽ പ​രാ​തി ന​ൽ​കി.