പൂഞ്ചിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു
Wednesday, May 7, 2025 11:46 PM IST
ശ്രീനഗർ: ജമ്മുകാഷ്മിരീലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
പൂഞ്ചിലും കുപ്വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ മരിച്ചു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. ജമ്മുകാഷ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നത്.