വത്തിക്കാനിൽ കറുത്ത പുക; മാർപാപ്പയെ തെരഞ്ഞെടുത്തില്ല
Thursday, May 8, 2025 12:42 AM IST
വത്തിക്കാൻ: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല.
ഇന്ന് ഉച്ചയ്ക്കും വൈകിട്ടുമായി നാല് റൗണ്ട് തെരഞ്ഞെടുപ്പ് നടക്കും. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.
വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.