വാ​ഷിം​ഗ്ട​ണ്‍: പ​ക​ര​ത്തി​ന് പ​ക​രം ക​ഴി​ഞ്ഞെ​ന്നും ഇ​നി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ന്ത് സ​ഹാ​യ​ത്തി​നും ത​യാ​റാ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ന​ല്ല​തു​പോ​ലെ അ​റി​യാം എന്നും ട്രംപ് കൂട്ടിച്ചേർത്തു. അ​തേ​സ​മ​യം പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഓ​പ്പേ​റ​ഷ​ൻ സി​ന്ദൂ​ർ സൈ​ന്യം ന​ട​പ്പാ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഒ​മ്പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.