തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പു​റം ബി​സ്മി മ​ൻ​സി​ലി​ൽ ആ​ഷി​ക് (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് പ​ള്ളി​പ്പു​റം മു​ഴു​ത്തി​രി​യാ​വ​ട്ട​ത്താ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ബൈ​ക്കും നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ഇ​വി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ൺ​വേ തെ​റ്റി​ച്ചാ​ണ് ബ​സ് വ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ഷി​കി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ഷി​ക്കി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.