ബലൂച് ലിബറേഷന്‍ ആര്‍മിയുടെ സ്ഫോടനം; 14 പാക് സൈനികർ കൊല്ലപ്പെട്ടു
Thursday, May 8, 2025 9:24 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാന് തലവേദനയായി ബലൂച് ലിബറേഷന്‍ ആര്‍മി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക്കിസ്ഥാന് സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി
അവകാശപ്പെട്ടു. രണ്ട് സൈനിക വാഹനങ്ങള്‍ തകര്‍ത്തതെന്നാണ് അവരുടെ അവകാശവാദം.
പാക് സൈനിക വാഹനം കുഴിബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്ന മുന്നറിയിപ്പും ബലൂചിസ്ഥാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പാക് ഭരണകൂടം പൗരാവകാശ ലംഘനം നടത്തുന്നെന്ന് ആരോപിച്ച് സ്വതന്ത്ര രാജ്യത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ നടത്തുന്ന സായുധസംഘമാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. നേരത്തേയും പല തവണ പാക് സൈന്യത്തിന് നേരെ ഇവർ ആക്രമണം നടത്തിയിട്ടുണ്ട്.