ഇന്ത്യക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് അൽ ഖ്വയ്ദ
Thursday, May 8, 2025 12:36 PM IST
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദ.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിനുശേഷമാണ് ഇന്ത്യക്കെതിരേ ജിഹാദിന് അൽ ഖ്വയ്ദ ആഹ്വാനം ചെയ്തത്.
പ്രസ്താവനയിലൂടെയാണു ഭീകരർ ഇക്കാര്യം പുറത്തുവിട്ടത്. ഇംഗ്ലീഷിലും ഉറുദുവിലുമായിരുന്നു പ്രസ്താവന പുറത്തിറക്കിയത്.