ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രേ ജി​ഹാ​ദി​ന് ആ​ഹ്വാ​നം ചെ​യ്ത് ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ ഖ്വ​യ്ദ.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്കെ​തി​രേ ജി​ഹാ​ദി​ന് അ​ൽ ഖ്വ​യ്ദ ആ​ഹ്വാ​നം ചെ​യ്ത​ത്.

പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണു ഭീ​ക​ര​ർ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഇം​ഗ്ലീ​ഷി​ലും ഉ​റു​ദു​വി​ലു​മാ​യി​രു​ന്നു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.