സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ; പാക്കിസ്ഥാനിൽ പ്രളയഭീതി
Thursday, May 8, 2025 5:47 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സൈനിക നടപടികൾക്ക് പിന്നാലെ പാക്കിസ്ഥാനെതിരെ ജലയുദ്ധത്തിന് ഇന്ത്യ. സലാൽ അണക്കെട്ട് ഇന്ത്യ തുറന്നുവിട്ടു.
ചെനാബ് നദിയിലെ പ്രധാന അണക്കെട്ടാണ് സലാൽ. കനത്ത മഴയെ തുടർന്നാണ് അണക്കെട്ട് തുറന്നതെന്നാണ് ഇന്ത്യ അറിയിച്ചത്.
ഇതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലായി. ദിവസങ്ങൾക്ക് മുന്പ് ഉറി ഡാമിലെ വെള്ളം ഇന്ത്യ തുറന്നുവിട്ടിരുന്നു.