ധരംശാലയിൽ മഴ: പഞ്ചാബ്-ഡൽഹി മത്സരത്തിന്റെ ടോസ് വൈകുന്നു
Thursday, May 8, 2025 8:03 PM IST
ഷിംല: ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന്റെ ടോസ് വൈകുന്നു. ധരംശാലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ടോസ് വേകുന്നത്.
ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്. മത്സരിലെ ഫലം ഇരു ടീമുകൾക്കും നിർണായകമാണ്.