മഴ മാറി; പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും
Thursday, May 8, 2025 8:26 PM IST
ഷിംല: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴയെ തുടർന്ന് മത്സരത്തിന്റെ ടോസ് മുടങ്ങിയിരുന്നു.
മഴ ശമിച്ചതിനാൽ 8.30 മുതൽ മത്സരം ആരംഭിക്കും. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിഷേൻ സ്റ്റേഡിയമാണ് വേദി.
ഒരു മാറ്റവുമായാണ് ഡൽഹി കളത്തിലിറങ്ങുന്നത്. വിപ്രാജ് നിഗത്തിന് പകരം മാധവ് തിവാരി പ്ലേയിംഗ് ഇലവണിലെത്തി. പഞ്ചാബ് കഴിഞ്ഞ മത്സരത്തിലെ അതേ ഇലവണെ നിലനിർത്തി.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൺ: പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (നായകൻ), നെഹാൽ വദേര, ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയ്നിസ്, മാർകോ യാൻസൻ, അസമത്തുള്ള ഒമർസായ്, യുഷ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൺ: ഫാഫ് ഡു പ്ലെസിസ്. അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, സമീർ റിസ്വി, അക്സർ പട്ടേൽ (നായകൻ), ട്രിസ്റ്റൻ സ്റ്റബ്സ്, മാധവ് തിവാരി, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി. നടരാജൻ.