ഐപിഎൽ നിർത്തിവയ്ക്കാൻ സാധ്യത; ബിസിസിഐ അടിയന്തരയോഗം ചേർന്നു
Friday, May 9, 2025 2:29 AM IST
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഐപിഎൽ മത്സരങ്ങള്‍ താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങളാലാണ് മത്സരം നിർത്തിവയ്ക്കാൻ സാധ്യതയുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ പറഞ്ഞു.
വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു.