ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ള്‍ താ​ത്​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ സാ​ധ്യ​ത. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ധു​മാ​ല്‍ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പ​ഞ്ചാ​ബ്-​ഡ​ല്‍​ഹി മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ ബി​സി​സി​ഐ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നി​രു​ന്നു.