രാജൗരിയിൽ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; മുറി ആക്രമിച്ച് ഇന്ത്യ
Friday, May 9, 2025 4:21 AM IST
ശ്രീനഗർ: ജമ്മുവിലെ രാജൗരിയിൽ വീണ്ടും കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്.
അതിനിടെ, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വിനോദ സഞ്ചാര കേന്ദ്രമായ പാർവത പ്രദേശമായ മുറിയിലും ഇന്ത്യ ആക്രമണം നടത്തി. അതിർത്തിയിലെ സാഹചര്യത്തിൽ സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിപ്പിച്ചു. നിലവിൽ കൂടിക്കാഴ്ച നടന്നുവരികയാണ്.
അതേസമയം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തില്‍ അത്യാഹിതങ്ങൾ സംഭവിച്ചില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാത്രി ഒമ്പതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ഇപ്പോഴും തുടരുന്ന ആക്രമണത്തില്‍ ഇതുവരെയും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.