ഇതുവരെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര സർക്കാർ
Friday, May 9, 2025 4:53 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ ഇതുവരെ 24 വിമാനത്താവളങ്ങൾ സാധാരണ വിമാന സർവീസുകൾക്കായി അടച്ചിട്ടിരിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം.
ഇന്ത്യയിൽ സാധാരണ വിമാന സർവീസുകൾക്കായി അടച്ച വിമാനത്താവളങ്ങളിൽ ചണ്ഡിഗഢ്, ശ്രീനഗർ, ജയ്സാൽമീർ, ഷിംല തുടങ്ങിയവ ഉൾപ്പെടുന്നു.
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.