ഉറിയിൽ പാക് ഷെല്ലിംഗിൽ യുവതി കൊല്ലപ്പെട്ടു
Friday, May 9, 2025 5:54 AM IST
ശ്രീനഗർ: ബാരാമുള്ളയിൽ പാക് ഷെല്ലിംഗിൽ യുവതി കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഉറിയിൽ ആണ് സംഭവം.
ബഷീർ ഖാൻ എന്നയാളുടെ ഭാര്യ നർഗീസ് ബീഗം ആണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഒരാൾക്ക് ഷെല്ലിംഗിൽ പരിക്കേറ്റതായും വിവരമുണ്ട്.
വ്യാഴാഴ്ച ഉറിയിൽ പാക് ഷെല്ലിംഗ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനിടെയാണ് ഇവർക്കു നേരെ ഷെല്ലാക്രമണമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഷെൽ വന്ന് പതിക്കുകയായിരുന്നു.