ശ്രീ​ന​ഗ​ര്‍: ജ​മ്മു സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് നേ​രെ​യും ഡ്രോ​ണ്‍ ആ​ക്ര​മ​ണം. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​ക​ത്തു​നി​ന്ന് വ​രെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ചു. വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ
ഡ്രോ​ണ്‍ ആ​ക്ര​മ​ണം ചെ​റു​ത്തു. സൈ​ന്യം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചു. സ്ഥാ​പ​ന​ത്തി​ന് സു​ര​ക്ഷ കൂ​ട്ടി​യി​ട്ടു​ണ്ട്.
പു​ല​ർ​ച്ചെ ജ​മ്മു​വി​ൽ പ​ല​യി​ട​ത്തും ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ സൈ​ന്യം ത​ക​ർ​ത്ത​താ​യാ​ണ് വി​വ​രം.