ജയ്സാൽമീറിൽ സമ്പൂർണ ബ്ലാക്ക്ഔട്ട്; കടകൾ അഞ്ചോടെ അടയ്ക്കണം
Friday, May 9, 2025 3:45 PM IST
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ സമ്പൂർണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ വൈകിട്ട് അഞ്ചോടെ അടയ്ക്കാൻ നിർദേശമുണ്ട്. ഡ്രോൺ ആക്രമണ സാധ്യത മുന്നിൽകണ്ടാണ് തീരുമാനം.
സൈനിക നടപടിക്ക് പിന്നാലെ പാക്കിസ്ഥാന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഐഎംഎഫ് സഹായങ്ങൾ പാക്കിസ്ഥാന് നൽകുന്നത് തടയാനുള്ള നീക്കവും ഇന്ത്യ തുടങ്ങി.
ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്.
ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.