ഒമാനിൽ മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികൾ പിടിയിൽ
Saturday, May 10, 2025 1:37 AM IST
മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികള്‍ ഒമാനില്‍ പിടിയില്‍. വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുമായാണ് രണ്ടുപേരെയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ നിന്ന് ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പോലീസിന്റെ കീഴിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ്, ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.