വന്ദേ ഭാരത് ട്രെയിനിൽ പഞ്ചാബ് കിംഗ്സ്, ഡൽഹി കാപ്പിറ്റൽസ് ടീമുകൾ ഡൽഹിയിലെത്തി
Saturday, May 10, 2025 2:33 AM IST
ന്യൂഡൽഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചതോടെ പഞ്ചാബ് കിംഗ്സ്, ഡൽഹി കാപ്പിറ്റൽസ് ടീമംഗങ്ങളെയും സഹപ്രവർത്തകരെയും ഡൽഹിയിലെത്തിച്ചു. വന്ദേ ഭാരത് ട്രെയിനിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്.
ഐപിഎല്ലില്‍ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ വ്യാഴാഴ്ച രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിർത്തിവെച്ചതോടെ താരങ്ങൾ ഹൈദരാബാദിൽ കുടുങ്ങിയിരുന്നു. പാക് ആക്രമണത്തിനു പിന്നാലെ വിമാനത്താവളങ്ങൾ അടച്ചതോടെയാണ് താരങ്ങളെ ട്രെയിൻ മാർഗം ഡൽഹിയിലെത്തിച്ചത്.
കാഷ്മീരിൽനിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയാണ് ഉത്തരമേഖല റെയിൽവേ താരങ്ങളെ മാറ്റിയത്.