അ​ബു​ദാ​ബി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ (പി​എ​സ്എ​ൽ) ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ (പി​സി​ബി) നീ​ക്ക​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് യു​എ​ഇ അ​നു​മ​തി നി​ഷേ​ധി​ച്ചു.

ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​താ​യി പി​സി​ബി അ​റി​യി​ച്ചു. പി‌​എ​സ്‌​എ​ൽ ന​ട​ത്താ​നു​ള്ള പി‌​സി‌​ബി​യു​ടെ അ​ഭ്യ​ർ​ഥ​ന എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ള്ളു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

2021-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടി20 ​ലോ​ക​ക​പ്പി​നും 2014, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ ഐ​പി​എ​ല്ലി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​സി​ബി​ക്ക് ബ​സി​സി​ഐ​യു​മാ​യി ശ​ക്ത​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്.

നേ​ര​ത്തേ റാ​വ​ൽ​പി​ണ്ടി​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​സി​ബി വേ​ദി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ യു​എ​ഇ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പി​എ​സ്എ​ൽ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.