"ബുൻയാനു മർസൂസ്’ : ഇന്ത്യയ്ക്കെതിരേ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
Saturday, May 10, 2025 9:14 AM IST
ഇസ്ലാമാബാദ്: തുടരുന്ന സംഘർഷങ്ങൾക്കിടെ ഇന്ത്യയ്ക്കെതിരേ ‘ബുൻയാനു മർസൂസ്’ എന്ന പേരിൽ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. തകർക്കാനാകാത്ത മതിൽ എന്നാണ് ഈ വാക്കിന്റെ അർഥം.
പാക്കിസ്ഥാനിൽ നിന്നുള്ള തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം.
അതേസമയം, അതിർത്തിയിൽ ഇന്ത്യ–പാക് പോർവിമാനങ്ങൾ പരസ്പരം ആക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്കെതിരേ ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യൻ സൈന്യം തകർത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.