ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ന്ന വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള. ജ​മ്മു ന​ഗ​ര​ത്തി​ലെ ശം​ഭു ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഡ്രോ​ണ്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ വീ​ട്ടി​ല്‍ മു​ഖ്യ​മ​ന്ത്രി എ​ത്തി.

സ്വ​യം കാ​റോ​ടി​ച്ചാ​ണ് അ​ദ്ദേ​ഹം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. വെ​ള്ളി​യാ​ഴ്ച ഒ​മ​ർ അ​ബ്ദു​ള്ള പ​രി​ക്കേ​റ്റ ആ​ളു​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ‌

അ​തേ​സ​മ​യം ജ​മ്മു​വി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പാ​ക്കി​സ്ഥാ​ൻ ഷെ​ല്ലാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ​ശ്താ​ത്ത​ല​ത്തി​ൽ ജ​മ്മു ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.