ഇന്ത്യയ്ക്ക് ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ; കമാൻഡ് അഥോറിറ്റി യോഗം വിളിച്ചു
Saturday, May 10, 2025 10:17 AM IST
ഇസ്ലാമാബാദ്: ദിവസങ്ങളായി കാഷ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെ ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കി പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അഥോറിറ്റിയുടെ യോഗം വിളിച്ചു.
അതേസമയം, യോഗത്തിന്റെ സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു.