പാക് ആക്രമണം; ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
Saturday, May 10, 2025 3:11 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ പാക് ഷെല്ലിംഗിലും വെടിവയ്പ്പിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
10 ലക്ഷം രൂപയാണ് അടിയന്തര ധനസഹായമായി അനുവദിക്കുക. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അതേസമയം പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മുവില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.
ഒമര്‍ അബ്ദുള്ള ജില്ലാ ആസ്ഥാനത്ത് ക്യാമ്പ് ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വൈകുന്നേരം നാലിന് ശേഷം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ 10 വരെ ജമ്മുവില്‍ ഷെല്ലാക്രമണം രൂക്ഷമായിരുന്നു. പകല്‍ സമയത്തെ ഷെല്ലാക്രമണം അസാധാരണ നടപടിയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.ആയുധമുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് വീടുകള്‍ തകരാന്‍ കാരണം.