കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി തൊ​ട്ടി​ല്‍​പ്പാ​ലം റോ​ഡി​ല്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പൂ​ള​ക്ക​ണ്ടി സ്വ​ദേ​ശി​യാ​യ അ​ടു​ക്ക​ത്ത് ന​ബീ​ല്‍(43) ആ​ണ് മ​രി​ച്ച​ത്.

ത​ളീ​ക്ക​ര ക​ഞ്ഞി​രോ​ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. തൊ​ട്ടി​ല്‍​പ്പാ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ന​ബീ​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ഇ​ടി​ക്കു​ക​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ത​ല​ശേ​രി-​തൊ​ട്ടി​ല്‍​പ്പാ​ലം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ദേ​വ​രാ​ഗം ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ന​ബീ​ല്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു.

അ​തേ​സ​മ​യം, റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധ​മു​ള്ള മ​ര​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ ക​ഞ്ഞി​രോ​ളി- കു​റ്റ്യാ​ടി റോ​ഡ് ഉ​പ​രോ​ധി​ച്ചു.