ഭാവിയിലെ ഏത് ആക്രമണത്തെയും യുദ്ധമെന്ന നിലയ്ക്ക് നേരിടും; പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
Saturday, May 10, 2025 4:55 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യക്കെതിരായ ഏത് ആക്രമണവും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
ഭാവിയിലെ ഏത് ആക്രമണത്തെയും യുദ്ധമെന്ന നിലയ്ക്ക് നേരിടുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇന്ന് വൈകിട്ട് ആറിന് വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ സംസാരിക്കുമെന്നാണ് വിവരം.
അതിനിടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായെന്ന് ഇന്ന് രാവിലെ നടന്ന വാർത്താ സമ്മേളനത്തിൽ വിക്രം മിസ്രി അറിയിച്ചു. ആക്രമണം ഇന്ത്യ ശക്തമായി ചെറുത്തു. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചെന്നും കേന്ദ്രം സ്ഥീരീകരിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നല്കി. ആറ് പാക് സൈനിക താവളങ്ങളിലും രണ്ട് വ്യോമതാവളങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. തിരിച്ചടിയുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.