ഷോപ്പിയാൻ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട മൂന്നാമത്തെ ഭീകരൻ അമീർ അഹമ്മദ് ദാർ
Tuesday, May 13, 2025 5:44 PM IST
ശ്രീനഗർ: ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച മൂന്നാമത്തെ ഭീകരന്റെ വിവരം പുറത്ത്. ഷോപ്പിയാൻ സ്വദേശി അമീർ അഹമ്മദ് ദാർ ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ വീട് കഴിഞ്ഞ മാസം 26ന് ജില്ലാ ഭരണകൂടം പൊളിച്ചിരുന്നു. ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.
ഷോപ്പിയാനിലെ ഷൂക്കൽ കെല്ലർ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.