ഓപ്പറേഷൻ സിന്ദൂർ; ജയ് ഹിന്ദ് റാലിയുമായി കോണ്‍ഗ്രസ്
Wednesday, May 14, 2025 9:14 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ രാജ്യവ്യാപകമായി ജയ് ഹിന്ദ് റാലിയുമായി കോണ്‍ഗ്രസ്. ഡൽഹിയിൽ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് റാലി നടത്താൻ തീരുമാനിച്ചത്.
പ്രധാനപ്പെട്ട നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപെട്ടതല്ല. ഇത് എല്ലാവർക്കുമുള്ളതാണ്. രാജ്യത്തെ എല്ലാവർക്കുമുള്ളതാണ്. ജയ് ഹിന്ദ് സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തും.
എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ചോദിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.